Skip to main content

കുടിശ്ശിക അടയ്‌ക്കാം

മലബാര്‍ ദേവസ്വം ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍മാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ 2017 ഡിസംബര്‍ വരെയുളള ക്ഷേമനിധി വിഹിതം 2018 ഡിസംബര്‍ 31 നകം അടച്ചുതീര്‍ക്കണം. അല്ലാത്തപക്ഷം ഇനി ഒരു അറിയിപ്പില്ലാതെ അംഗത്വം റദ്ദാക്കും. കുടിശ്ശിക അടയ്‌ക്കുമ്പോള്‍ ശമ്പളപട്ടികയുടെ പകര്‍പ്പ്‌, ഇപ്പോഴും ജോലിയില്‍ തുടരുന്നുണ്ടെന്ന്‌ കാണിക്കുന്ന ക്ഷേത്രഭാരവാഹിയുടെ സാക്ഷ്യപത്രം എന്നിവ നല്‍കണം. പുതുതായി ജോലിയില്‍ പ്രവേശിച്ച ജീവനക്കാര്‍ ശമ്പളപ്പട്ടികയില്‍ ഉള്‍പ്പെട്ട്‌ ഒരു വര്‍ഷത്തിനകം അംഗത്വത്തിന്‌ അപേക്ഷ നല്‍കണം. വൈകി ലഭിക്കുന്ന അപേക്ഷ പരിഗണിക്കില്ലെന്ന്‌ സെക്രട്ടറി അറിയിച്ചു.

date