Skip to main content

പൊതുജന സേവനത്തിലെ നൂതന ആശയങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

 

പൊതുജനസേവന രംഗത്തെ നൂതന ആശയ ആവിഷ്‌ക്കാരത്തിനുള്ള 2017 ലെ മുഖ്യമന്ത്രിയുടെ അവാര്‍ഡുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റാണ് അപേക്ഷ ക്ഷണിച്ചത്. സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശസ്ഥാപനങ്ങള്‍, കുടുംബശ്രീ, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, എന്‍.ജി.ഒകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. നാലു വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍. അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡാണ് ഓരോ വിഭാഗത്തിലും ലഭിക്കുക. വിശദവിവരങ്ങള്‍ www.img.kerala.gov.in ല്‍ ലഭിക്കും. ഒക്‌ടോബര്‍ 31നകം അപേക്ഷ ഡയറക്ടര്‍, ഐ.എം.ജി, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം ഇമെയില്‍: dgimg2015@gmail.com  ഫോണ്‍: 0471 2303230, 2304920, 2305573, 2305436.

  പി.എന്‍.എക്‌സ്.4545/18

date