Skip to main content

കോഴിയും കൂടും വിതരണം ചെയ്തു

മലപ്പുറം നഗരസഭയില്‍ 'നഗര പ്രിയ' പദ്ധതിയില്‍ 1200 ഓളം കുടുംബങ്ങള്‍ക്ക് കോഴിയും കൂടും വിതരണം ചെയ്തു. വനിതകള്‍ക്ക് സ്വയം തൊഴില്‍ പദ്ധതിയുടെ ഭാൗമായി കേരള പൗള്‍ട്രി വികസന കോര്‍പ്പറേഷനുമായി സഹകരിച്ചാണ് ഓരോ കുടുംബത്തിനും 5 കോഴി, കൂട്, 5 കിലോ കോഴി തീറ്റ, മരുന്ന് എന്നിവ വിതരണം ചെയ്തത്. 850 രൂപ സബ്‌സിഡി നിരക്കിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
വിതരണോദ്ഘാടനം പി ഉബൈദുല്ല എംഎല്‍എ നിര്‍വഹിച്ചു. മാതൃകാ പ്രവര്‍ത്തനം നടത്തുന്നതില്‍ മലപ്പുറം നഗരസഭ എന്നും മുന്‍പന്തിയിലാണെന്ന് എം എല്‍ എ പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല ടീച്ചര്‍ അധ്യക്ഷത വഹിച്ചു. കെപ്‌കോ ചെയര്‍പേഴ്‌സണ്‍ ചിഞ്ചു റാണി മുഖ്യാതിഥിയായിരുന്നു.
വൈസ്  ചെയര്‍മാന്‍ പെരുമ്പള്ളി സൈദ്, സ്ഥിരം സമിതി അധ്യക്ഷരായ മറിയുമ്മ ശരീഫ്, പരി മജീദ്, പി എ സലീം, ഫസീന കുഞ്ഞിമുഹമ്മദ്, കൗണ്‍സിലര്‍മാരായ ഒ.സഹദേവന്‍, ഹാരിസ് ആമിയന്‍, സലീന റസാഖ്, സി കെ ജലീല്‍, കെ കെ ഉമ്മര്‍, കെ കെ മുസ്തഫ, ഇ കെ മൊയ്തീന്‍, തോപ്പില്‍ മുഹമമദ്കുട്ടി, കെ സിദ്ദീഖ്, ഹംസ കുന്നത്തൊടി, പി അപ്പുകുട്ടന്‍, കെ വിനോദ്,അഡ്വ.റിനിഷ റഫീഖ്, ബുഷ്‌റ സക്കീര്‍ , ബുഷ്റ തറയില്‍, ടി ടി സൈനബ, സുനിത ചെംപ്രേരി, പ്രീതാകുമാരിപങ്കെടുത്തു.

 

date