Skip to main content

ഹജ്ജ് ട്രെയ്‌നര്‍മാരുടെ സംഗമം നടത്തി

 

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹജ്ജ് 2018 ട്രെയ്‌നര്‍മാരുടെ സംഗമം നടത്തി. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മിറ്റി അംഗം എച്ച്. മുസമ്മില്‍ ഹാജി അധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി അംഗം കെ.എം. കാസിം കോയ മുഖ്യപ്രഭാഷണം നടത്തി.  അംഗങ്ങളായ പി. അബ്ദുറഹിമാന്‍ എന്ന ഇണ്ണി, എല്‍. സുലേഖ, ഹജ്ജ് അസിസ്റ്റന്റ് സെക്രട്ടറി ടി.കെ. അബ്ദുറഹിമാന്‍, കോ ഓര്‍ഡിനേറ്റര്‍ എന്‍.പി.ഷാജഹാന്‍, മാസ്റ്റര്‍ ട്രെയ്‌നര്‍ മുജീബ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പ്രതികൂല കാലാവസ്ഥയിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച വെച്ച മുഴുവന്‍ ട്രെയ്‌നര്‍മാരെയും യോഗം അഭിനന്ദിച്ചു.

date