Skip to main content

അപേക്ഷ ക്ഷണിച്ചു.

ജില്ലാ ആരോഗ്യ കുടുംബക്ഷേമ സമിതിക്കു കീഴില്‍ ജില്ലയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.   യോഗ്യത എം.എ/എം.എസ്.സി സൈക്കോളജി/എം.ഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി/പി.ജി ഡിപ്ലോമ ഇന്‍ സൈക്കോളജി.  ആര്‍.സി.ഐ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. പ്രായം 40 വയസ്സില്‍ താഴെ. മൂന്ന് വര്‍ഷം പ്രവര്‍ത്തി പരിചയം അഭികാമ്യം. നിശ്ചിത പ്രവര്‍ത്തി പരിചയം ഇല്ലാത്തവരുടെ അഭാവത്തില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവരെയും പരിഗണിക്കും.
 താല്‍പര്യമുള്ളവര്‍  ഒക്‌ടോബര്‍ 22 ന് രാവിലെ 10 ന് മലപ്പുറം സിവില്‍ സ്റ്റേഷന്‍ ലെ  ജില്ലാ  മെഡിക്കല്‍ ഓഫീസില്‍ അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം കൂടികാഴ്ചക്ക് ഹാജരാകണം.     ഫോണ്‍: 0483 2730313, 8589009577.

 

date