Skip to main content

ഭിന്നശേഷിക്കാര്‍ക്ക് പരിശീലനത്തിന് മൊബിലൈസേഷന്‍ ക്യാമ്പ്

കുടുംബശ്രീ വഴി നടപ്പാക്കുന്ന ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യയോജന പദ്ധതിയിലൂടെ ഭാഗമായി സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നതിന് ഭിന്നശേഷിക്കാര്‍ക്ക് ഇടയില്‍ നിന്നും (മാനസിക വെല്ലുവിളി, പഠന വൈകല്യം എന്നിവ ഒഴികെയുള്ള) പരിശീലനാര്‍ത്ഥികളെ കണ്ടെത്തുന്നതിനായി പ്രത്യേക മൊബിലൈസേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്‌ടോബര്‍ 15ന രാവിലെ 10  മുതല്‍ മലപ്പുറം കോട്ടപ്പടി ഗ്രേസ് ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.   താത്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡ്, ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്  എന്നിവ സഹിതം ക്യാമ്പില്‍ പങ്കെടുക്കണം.  ഫോണ്‍ :  9846 137 011, 04832 733470

 

date