Skip to main content

വ്യവസായ സംരംകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നു.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന വ്യവസായ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് വ്യവസായ മേഖലയിലെ വിദഗ്ദരെയും പരിചയ സമ്പന്നരെയും ഉള്‍പ്പെടുത്തി വ്യവസായ-വ്യാപന പ്രോത്സാഹന പരിപാടികള്‍        ഊര്‍ജിതമാക്കുവാന്‍ തീരുമാനിച്ചു.  ഇതിനായി വിദ്ഗദരുടെ പാനല്‍ തയ്യാറാക്കും.  ജില്ലയുടെ വ്യവസായ വികസനത്തില്‍ താല്‍പര്യമുള്ള വിവിധ മേഖലകളിലെ             വിദ്ഗദരെ ഇതില്‍ ഉള്‍പ്പെടുത്തും. വ്യവസായ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട്            ജനറല്‍ ബോഡി യോഗമാണ് ഈ തീരുമാനം എടുത്തത്. ഗവേണിംഗ് ബോഡി ചെയര്‍മാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
    പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കല്‍, പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ സഹായിക്കല്‍, ധനകാര്യ               സ്ഥാപനങ്ങളില്‍ നിന്ന് വായ്പ ലഭ്യമാക്കുന്നതിന് പിന്തുണാ സംവിധാനമൊരുക്കല്‍. തകര്‍ച്ച നേരിടുന്ന യൂണിറ്റുകളെ പുനരുദ്ധരിക്കുന്നതിന് ആവശ്യമായ സഹായം ചെയ്യല്‍, സംരംഭകര്‍ക്ക് ആത്മ ധൈര്യം പകരുന്ന പരിശീലന പരിപാടികള്‍             സംഘടിപ്പിക്കല്‍, തുടങ്ങിയ വിവിധ പരിപാടികള്‍ നടപ്പിലാക്കും.
ജില്ലാ പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡണ്ട് സക്കീന പുല്‍പ്പാടന്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍ ഉമ്മര്‍ അറക്കല്‍,   വി.സുധാകരന്‍, ഹാജറുമ്മ ടീച്ചര്‍, മെംബര്‍ സലീം കുരുവമ്പലം, എം.കെ റഫീഖ, സെക്രട്ടറി പ്രീതിമേനോന്‍, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍  എം.അബ്ദുല്‍ മജീദ്, ലീഡ് ബാങ്ക് ജില്ലാ മാനേജന്‍ ടി.പി കുഞ്ഞിരാമന്‍, നബാര്‍ഡ്  എ.ജി.എം ജയിംസ്.പി, ജോര്‍ജ്, ചെറുകിട വ്യവസായ അസോസിയേഷന്‍ ഭാരവാഹി പി.എന്‍ മുത്തു കൃഷ്ണന്‍, വ്യവസായ കേന്ദ്രം മാനേജര്‍, എ.മുരുകള്‍, കയര്‍ പ്രൊജക്റ്റ് ഓഫീസര്‍ എ.അബ്ദുറഹ്മാന്‍, ഖാദി പ്രൊജക്റ്റ് ഓഫീസര്‍ സിയാഹുദ്ദീന്‍ ഹഖ്, കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ മാനേജര്‍ എം.ടി അഹ്മദ് ഷരീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

 

date