Skip to main content

ഇലക്ടറല്‍ ലിറ്ററസി ക്ലബ് : പരിശീലനം നല്‍കി.

അടുത്ത ലോകസഭ തെരഞ്ഞെടുപ്പിന് മുഴുവന്‍ വോട്ടര്‍മാരെയും പോളിംഗ് ബൂത്തുകളിലെത്തിക്കുന്നതിന് തെരഞ്ഞെടുപ്പ് വിഭാഗം ലക്ഷ്യമിടുന്നതായി ജില്ലാ കലക്ടര്‍ അമിത് മീണ പറഞ്ഞു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടപ്പാക്കുന്ന ഇലക്ടറല്‍ ലിറ്ററിസി ക്ലബുകളുടെ നോഡല്‍ ഓഫിസര്‍മാര്‍ക്കുള്ള  പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു   ജില്ലാ കലക്ടര്‍. ജില്ലയിലെ 50 വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പ്രാഥമികമായി ക്ലബുകള്‍ രൂപീകരിക്കുന്നത്.
  കുറ്റമറ്റ രീതിയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നുണ്ട്.  എന്നാല്‍ പ്രായപൂര്‍ത്തിയായവരെ മുഴുവന്‍ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നതിനും ഇവര്‍  പൂര്‍ണമായും പോളിംഗ് ബൂത്തിലെത്തിയെന്ന് ഉറപ്പാക്കുന്നതിനും എല്ലാവരുടെയും സഹകരണം ആവശ്യമാണ്. കുട്ടികളില്‍ ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നിന്റെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇലക്ടറല്‍ ക്ലബുകള്‍ രൂപീകരിക്കുന്നതെന്നും കലക്ടര്‍ പറഞ്ഞു. ഇതു വഴി ഭാവി തലമുറയെ ജനാധിപത്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പങ്കാളികളാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ജില്ലയിലെ ആറ് നിയമ സഭാ മണ്ഡലങ്ങില്‍ സ്ത്രീ വോട്ടര്‍മാര്‍ കുറയുന്ന പ്രവണത കാണുന്നുണ്ട്. ഇതില്‍ ഏറ്റവും കുറവ് വേങ്ങരയിലാണ്.   സത്രീ വോട്ടര്‍മാര്‍ പുതിയതായി പട്ടികയില്‍ ഇടം പിടിക്കുന്നില്ല എന്നതാണ് കാരണം. ഇതുകൊണ്ട് തന്നെ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതല്‍ താല്‍പ്പര്യമുണ്ട്.  
 കലക്ടറേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍  നടന്ന പരിപാടിയില്‍ എ.ഡി.എം. വി.രാമചന്ദ്രന്‍, ഡപ്യുട്ടി കലക്ടര്‍ പി. പ്രസന്നകുമാരി, ഇലക്ഷന്‍ വിഭാഗം സൂപ്രണ്ട് ജിസ്‌മോന്‍ പി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

 

date