Skip to main content

ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം

 

    കലക്‌ട്രേറ്റിന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തന സംവിധാനം മെച്ചപ്പെടുത്തുന്നതിന് കാര്യക്ഷമമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിന് ജില്ലാ കലക്ടറുടെ കീഴില്‍ നടത്തുന്ന ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യത - അംഗീകൃത സര്‍വ്വകലാശാല ബിരുദം.  കാലാവധി മൂന്ന് മാസം ( ആറ് മാസം വരെ നീട്ടി നല്‍കും). ബിരുദ പരീക്ഷയില്‍ നേടിയ മാര്‍ക്ക്, അഭിമുഖം, സ്‌കോളര്‍ഷിപ്പ് നേടിയിട്ടുണ്ടെങ്കില്‍ അത് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.  പ്രായം 21നും 40 നും ഇടയില്‍. അപേക്ഷ മശൈേെമിരേീഹഹലരീേൃ10@ഴാമശഹ.രീാ, റരാ.സലൃ@ിശര.ശി ലേക്ക് ഓണ്‍ലൈനായോ ജില്ലാ കലക്ടര്‍, കലക്‌ട്രേറ്റ്, മലപ്പുറം എന്ന വിലാസത്തിലേക്കൊ അയക്കണം.  അപേക്ഷയുടെ കൂടെ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും രേഖകളുടെ പകര്‍പ്പും നല്‍കണം.  ഫോണ്‍ 9847214957.

 

date