Skip to main content

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓര്‍ഡിനേറ്റര്‍

 

നവകേരള മിഷന്റെ ഭാഗമായ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പത്തനംതിട്ട ജില്ലാ കോ ഓര്‍ഡിനേറ്ററായി രാജേഷ്.എസ്.വള്ളിക്കോടിനെ നിയമിച്ചു. പൊതു വിദ്യാലയങ്ങളുടെ അക്കാദമികവും ഭൗതികവുമായ മെച്ചപ്പെടലിന് ആവശ്യമായ പിന്തുണ ഉറപ്പു വരുത്തുക, മികവിന്റെ കേന്ദ്രങ്ങളായി നിശ്ചയിച്ച വിദ്യാലയങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, പൊതു വിദ്യാലയങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ സാമുഹ്യ പങ്കാളിത്തം ഉറപ്പുവരുത്തുക, വിവര സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള അധ്യയനം ഉറപ്പുവരുത്തുക എന്നീ ദൗത്യങ്ങളാണ് പൊതുവിദ്യാഭ്യാസ സംരക്ഷ യജ്ഞത്തിനുള്ളത്. ജില്ലയിലെ വിവിധ വിദ്യാഭ്യാസ എജന്‍സികളെ ഈ പ്രവര്‍ത്തനങ്ങളില്‍ കൂട്ടിയോജിപ്പിക്കുക എന്നതാണ് ജില്ലാ കോ ഓര്‍ഡിനേറ്ററുടെ ചുമതല. പന്ന്യാലി ഗവണ്‍മെന്റ് സ്‌കൂള്‍        ഹെഡ്മാസ്റ്ററായ എസ്.രാജേഷിനെ  ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് കോ ഓര്‍ഡിനേറ്ററായി നിയമിച്ചിരിക്കുന്നത്.                   (പിഎന്‍പി 3365/18)

date