Skip to main content

ശബരിമലയില്‍ താല്‍ക്കാലിക സെക്യൂരിറ്റി ഗാര്‍ഡായി ജോലി നോക്കാന്‍  വിമുക്ത ഭടന്‍മാര്‍ക്കും, കേന്ദ്ര-സംസ്ഥാന സേനകളില്‍ നിന്നും വിരമിച്ചവര്‍ക്കും അവസരം

 

ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നീ ക്ഷേത്രങ്ങളില്‍ ഈ വര്‍ഷത്തെ മണ്ഡലം മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക സെക്യൂരിറ്റി ഗാര്‍ഡായി സേവനമനുഷ്ടിക്കാന്‍ വിമുക്തഭടന്‍മാര്‍ക്കും, സംസ്ഥാന പോലീസ്, എക്‌സൈസ്, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ് തുടങ്ങിയ സേനകളില്‍ നിന്നും വിരമിച്ചവര്‍ക്കും അവസരം. മേല്‍പ്പറഞ്ഞ ഏതെങ്കിലും സര്‍വീസില്‍ കുറഞ്ഞത് അഞ്ചുവര്‍ഷം ജോലിനോക്കിയിട്ടുള്ളവരും അറുപത് വയസ് പൂര്‍ത്തിയാകാത്തവരും     ശാരീരിക ശേഷി ഉള്ളവരും ആയ ഹിന്ദുവിഭാഗത്തില്‍പ്പെട്ട പുരുഷന്‍മാര്‍ക്കുമാണ് അവസരം ലഭിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താമസം, ഭക്ഷണം എന്നിവ സൗജന്യമാണ്. 

താല്‍പ്പര്യമുള്ളവര്‍ക്ക് www.travancoredevaswomboard.org എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാഫാറം ഡൗണ്‍ലോഡ് ചെയ്യാം. ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അപേക്ഷാഫാറം പൂരിപ്പിച്ച് ചീഫ്         വിജിലന്‍സ് ആന്റ് സെക്യൂരിറ്റി ആഫീസര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, നന്തന്‍കോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം -695003 എന്ന വിലാസത്തിലോ sptdbvig@gmail.com എന്ന ഇ-മെയില്‍ ഐഡിയിലോ അയയ്‌ക്കേണ്ടതാണ്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ നേരിട്ട് അപേക്ഷ അയക്കേണ്ടതില്ല.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 25. കൂടുതല്‍ വിവരങ്ങള്‍ക്ക് ചീഫ് വിജിലന്‍സ് ആന്റ് സെക്യൂരിറ്റി ആഫീസുമായി 0471 2316475 എന്ന നമ്പരില്‍ ബന്ധപ്പെടണം.         (പിഎന്‍പി 3367/18)

date