Skip to main content

മല്ലപ്പള്ളി-പുല്ലാട് റോഡിന്റെ നിര്‍മാണോദ്ഘാടനം ഇന്ന് (16)

 

കോട്ടയം-കോഴഞ്ചേരി സംസ്ഥാന പാതയുടെ ഭാഗമായ മല്ലപ്പള്ളി-പുല്ലാട് റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ നിര്‍മാണോദ്ഘാടനം ഇന്ന് (16) വൈകിട്ട് 5.30ന് വെണ്ണിക്കുളം ജംഗ്ഷനില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. വീണാജോര്‍ജ് എംഎല്‍എ, മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ നിര്‍മലാ മാത്യൂസ്, ശോശാമ്മ തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റെനി സനില്‍, റജി സാമുവല്‍, മോന്‍സി കിഴക്കടത്ത്, ജില്ലാ പഞ്ചായത്തംഗങ്ങളായ റജി തോമസ്, എസ്.വി.സുബിന്‍, ദേശീയ പാത വിഭാഗം ചീഫ് എന്‍ജിനീയര്‍ എം.അശോക് കുമാര്‍, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ എസ്.സജീവ്, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എ.സിനി, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

                 (പിഎന്‍പി 3370/18)

date