Skip to main content

മൂന്ന് പഞ്ചായത്തുകളിലെ റോഡ് വികസനത്തിന് 22 കോടി രൂപ അനുവദിച്ചു

 

കുന്നന്താനം, കവിയൂര്‍, കല്ലൂപ്പാറ പഞ്ചായത്തുകളിലെ റോഡ് വികസനത്തിന് തുക അനുവദിച്ചു. 22 കോടിയോളം രൂപയാണ് അനുവദിച്ചിരിക്കുന്നത്. നെടുങ്ങാടപ്പള്ളി- മുക്കൂര്‍- പാലയ്ക്കല്‍തകിടി- ചെങ്ങരൂര്‍ ചിറ റോഡ്്, കുന്നന്താനം- അമ്പലപ്പടി- പുളിന്താനം റോഡ്, കുന്നന്താനം- തോട്ടപ്പടി-മാന്താനം റോഡ് , കുന്നന്താനം- മുണ്ടിയപ്പള്ളി- കണിയാപാറ റോഡ് , ഞാലിക്കണ്ടം- കല്ലൂപ്പാറ- മടുക്കോലി റോഡ് എന്നിവിടങ്ങളില്‍ 21 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിനാണ് 22 കോടി 18 ലക്ഷം രൂപ അനുവദിച്ചത്. 

2017 ഒക്ടോബറില്‍ നല്‍കിയ നിവേദനം പരിഗണിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം തന്നെ അനുവദിച്ച ഫണ്ട് വിനിയോഗിക്കുന്നതിനുള്ള അവസാന നടപടിക്രമങ്ങളിലാണ്. 2017-18 ബഡ്ജറ്റ് പ്രസംഗത്തില്‍ ധാനകാര്യമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ച നെടുങ്ങാടപ്പള്ളി- പുല്ലാട് റോഡിന് അനുവദിച്ച തുകയാണ് ആ പദ്ധതിയ്ക്ക് കേന്ദ്രഫണ്ട് ലഭിച്ചതിനാല്‍ മാറ്റിചിലവഴിക്കാന്‍ സൗകര്യം ലഭിച്ചത്. സാങ്കേതിക അനുമതിക്കായി വിശദമായ എസ്റ്റിമേറ്റ് സമര്‍പ്പിച്ചുകഴിഞ്ഞു. സാങ്കേതിക അനുമതിക്കായി വിശദമായ എസ്റ്റിമേറ്റ് സമര്‍പ്പിച്ച് കഴിഞ്ഞു. പതിനഞ്ച് കോടിക്ക് മുകളില്‍ ചിലവഴിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പരിസ്ഥിതി വിഭാഗത്തിന്റെ അനുവാദം കൂടി ലഭ്യമായാലുടന്‍ ഡിസംബറോടുകൂടി ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കും.                   (പിഎന്‍പി 3372/18)

date