Skip to main content

എറണാകുളം അറിയിപ്പുകള്‍ 2

മദ്യപാനജന്യമല്ലാത്ത കരളില്‍ കൊഴുപ്പടിയുന്ന

രോഗത്തിന് സൗജന്യ ചികിത്സ

 

കൊച്ചി:   തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജ് ആശുപത്രി ഒ.പി നമ്പര്‍ രണ്ടില്‍ തിങ്കളാഴ്ചകളില്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ മദ്യപാനജന്യമല്ലാത്ത കരളില്‍ കൊഴുപ്പടിയുന്ന രോഗത്തിന് ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ ലഭ്യമാണ്. പ്രായപരിധി 30 നും 60 നും ഇടയില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9400531486.

 

വിവിധതരം വായ്പ; അപേക്ഷ ക്ഷണിച്ചു

 

കൊച്ചി:   സംസ്ഥാന പട്ടികജാതി വികസന കോര്‍പറേഷന്‍ നടപ്പിലാക്കുന്ന സ്വയം തൊഴില്‍ വായ്പ (50,000-50 ലക്ഷം വരെ), സ്വയംതൊഴിലിനുളള വാഹന വായ്പ - വിവിധ വാഹനങ്ങള്‍(10,00,000 വരെ), ഗവ:ജീവനക്കാര്‍ക്കുളള കാര്‍ വായ്പ(7,00,000) തുടങ്ങിയ വായ്പ പദ്ധതികളിലേക്ക് ജില്ലയിലെ 18 നും 55 നും ഇടയില്‍ പ്രായമുളള പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം 3,50,000 രൂപയില്‍ കവിയാത്തവര്‍ (കാര്‍ വായ്പ ഒഴികെ) ആയിരിക്കണം അപേക്ഷകര്‍. വായ്പകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥ ജാമ്യമോ (മിച്ച ശമ്പളത്തിന്റെ പത്തിരട്ടി പരമാവധി മൂന്ന് ലക്ഷം വരെ വായ്പ ലഭിക്കും) നാല് സെന്റില്‍ കുറയാത്ത വസ്തു ജാമ്യമോ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍പറേഷന്റെ വൈറ്റിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍ 0484-2302663.

 

വാക്-ഇന്‍-ഇന്റര്‍വ്യൂ

 

കൊച്ചി:   എറണാകുളം ജനറല്‍ ആശുപത്രിയിലെ റേഡിയോളജി വിഭാഗത്തിലേക്ക് ഡി.ആര്‍.റ്റി യോഗ്യതയും സി.റ്റി സ്‌കാനിംഗില്‍ പ്രവൃത്തി പരിചയമുളള റേഡിയോഗ്രാഫര്‍മാരെ താത്കാലികമായി നിയമിക്കുന്നു. താത്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്‌ടോബര്‍ 17-ന് രാവിലെ 11- ന് സൂപ്രണ്ടിന്റെ ചേമ്പറില്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.

 

വാക്-ഇന്‍-ഇന്റര്‍വ്യൂ

 

കൊച്ചി:   എറണാകുളം ജനറല്‍ ആശുപത്രിയില്‍ സി.റ്റി പ്രഷര്‍ ഇന്‍ജക്റ്റര്‍-ഡ്യുവല്‍ ഹെഡ് സ്ഥാപിച്ചു നല്‍കുന്നതിന് ഓണ്‍ലൈന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നവംബര്‍ 15-ന് വൈകിട്ട് അഞ്ചു വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ http://etenders.kerala.gov.in/ അറിയാം.

date