Skip to main content

ആജീവനാന്ത രജിസ്‌ട്രേഷൻ

കണ്ണൂർ ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മട്ടന്നൂർ  ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ  ഒക്ടോബർ 20ന് രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണി വരെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്‌ട്രേഷനും അതിനോടനുബന്ധിച്ചുള്ള പരിശീലനവും നടക്കും. താൽപര്യമുള്ള 35 വയസ്സിൽ കുറവ് പ്രായമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ഇമെയിൽ ഐഡിയും തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്‌ട്രേഷൻ ചെയ്ത് തുടർന്ന് നടക്കുന്ന എല്ലാ ഇന്റർവ്യൂവിനും പങ്കെടുക്കാവുന്നതാണ്.ഫോൺ: 9747609636, 0497-2707610. 

 

date