Skip to main content

റോഡ്‌ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കണം 

ഒല്ലൂര്‍ മണ്‌ഡലത്തിലെ വിവിധ പി ഡബ്യൂ ഡി റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന്‌ കെ രാജന്‍ എം എല്‍ എ ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. ഒല്ലൂര്‍ മണ്‌ഡലത്തിലെ റോഡുകളുടെ വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്‌ കളക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുത്തൂര്‍ സെന്റര്‍-സുവോളജിക്കല്‍ പാര്‍ക്ക്‌ റോഡിലെ രണ്ടാം ഘട്ട നിര്‍മ്മാണപ്രവര്‍ത്തികള്‍ ഒക്‌ടോബര്‍ 21 ന്‌ ശേഷം ആരംഭിക്കും. രണ്ട്‌ മാസത്തിനുളളില്‍ പണി പൂര്‍ത്തീകരിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. ഇതിനാവശ്യമായ നടപടികള്‍ ത്വരിതഗതിയില്‍ കൈകൊളളണമെന്ന്‌ അദ്ദേഹം നിര്‍ദ്ദേശം നല്‍കി. പുത്തൂര്‍ സെന്ററിന്റെ വീതി പതിനഞ്ച്‌ മീറ്ററാകും. ഇതിന്റെ പുതിയ അലൈന്‍മെന്റ്‌ ഉടന്‍ നടത്തണം. ഒല്ലൂര്‍ റോഡിലെ കുഴികള്‍ മുഴുവനായി ഉടന്‍ അടയ്‌ക്കാന്‍ കരാറുക്കാരന്‌ എം എല്‍ എ നിര്‍ദ്ദേശം നല്‍കി. പാണ്ടിപ്പറമ്പില്‍ റോഡിന്റെ വശം ഇടിഞ്ഞത്‌ പരിശോധിക്കാന്‍ പി ഡബ്യൂ ഡി അധികൃതകര്‍ക്ക്‌ എം എല്‍ എ നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ ജില്ലാ കളക്‌ടര്‍ ടി വി അനുപമയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.

date