Skip to main content

മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം: നിയമസഭാ സമിതി  ഇന്ന് (ഒക്‌ടോബര്‍ 16) ബസ് ഗ്യാരേജുകള്‍ സന്ദര്‍ശിക്കും

 

മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി ഇന്ന് (ഒക്‌ടോബര്‍ 16) രാവിലെ 11.30ന് കെ.എസ്.ആര്‍.ടി.സിയുടെ തിരുവനന്തപുരം ജില്ലയിലെ തമ്പാനൂര്‍, നെയ്യാറ്റിന്‍കര ബസ് ഗ്യാരേജുകള്‍ സന്ദര്‍ശിക്കും. സന്ദര്‍ശനങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ബസുകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങള്‍ സമിതി നേരിട്ടു വിലയിരുത്തി. ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.

       പി.എന്‍.എക്‌സ്.4604/18

date