Skip to main content

എല്‍.ബി.എസ് സെന്ററില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കും

 

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം പാളയത്തുള്ള കേന്ദ്ര ഓഫീസിലേക്ക് ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. ബി.ടെക്, എം.സി.എ, എം.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്/എം.എസ്‌സി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/പി.ജി.ഡി.സി.എ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ബയോഡേറ്റ എന്നിവ സഹിതം 17ന് ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം കേന്ദ്ര ഓഫീസില്‍ നേരിട്ടെത്തണം. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേയ്ക്കാണ് നിയമനം. ഫോണ്‍: 2560332, 2560333, 8547141406.

   പി.എന്‍.എക്‌സ്.4607/18

date