Skip to main content

സോളാര്‍ സംവിധാനം: അനുമതി പത്രം വാങ്ങാത്തവര്‍ക്കെതിരെ നടപടി

 

 അനുമതി പത്രം വാങ്ങാതെ കെട്ടിടങ്ങളില്‍ ഗ്രിഡ് കണക്റ്റഡ് സോളാര്‍ സംവിധാനങ്ങള്‍ സ്ഥാപിച്ചവര്‍ക്കെതിരെ  നടപടി സ്വീകരിക്കാന്‍ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ നിര്‍ദേശം നല്‍കി. വാണിജ്യ സമുച്ചയങ്ങള്‍, ഹോട്ടലുകള്‍, ആശുപത്രികള്‍ എന്നിവയിലാണ് അനുമതി പത്രം വാങ്ങാതെ സോളാര്‍ സംവിധാനം ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഇവ  മനുഷ്യ ജീവന് അപകടം ഉണ്ടാക്കുകയും വൈദ്യുത മേഖലയുടെ സുഗമമായ പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുകയും ചെയ്യും. സോളാര്‍ സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടുള്ളവര്‍ 30 ദിവസത്തിനകം അനുമതി പത്രം വാങ്ങിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കും.

 പി.എന്‍.എക്‌സ്.4614/18

date