Skip to main content

ലീഗല്‍ മെട്രോളജി ഓഫീസുകള്‍ മന്ത്രി പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും

 

വര്‍ക്കല, കാട്ടാക്കട താലൂക്കുകളില്‍ പുതുതായി ആരംഭിക്കുന്ന ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടറാഫീസുകള്‍ മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. വര്‍ക്കല ഇന്‍സ്‌പെക്ടറാഫീസിന്റെ ഉദ്ഘാടനം ഇന്ന് ( ഒക്‌ടോബര്‍ 16) വൈകുന്നേരം മൂന്നിന്  മന്ത്രി നിര്‍വഹിക്കും. അഡ്വ. വി.ജോയ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ഡോ.എ.സമ്പത്ത് എം.പി, അഡ്വ. ബി.സത്യന്‍ എം.എല്‍.എ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും.

കാട്ടാക്കട ഇന്‍സ്‌പെക്ടറാഫീസിന്റെ ഉദ്ഘാടനം 17ന് വൈകുന്നേരം മൂന്നിന്  നടക്കും. ഐ.ബി.സതീഷ് എം.എല്‍.എ അധ്യക്ഷത  വഹിക്കും. വകുപ്പ് സെക്രട്ടറി മിനി ആന്റണി മുഖ്യപ്രഭാഷണം നടത്തും.

 പി.എന്‍.എക്‌സ്.4618/18

date