Skip to main content

ധാന്യാമ്ല പ്ലാന്റ് ഉദ്ഘാടനം ചെയ്തു

    സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ആയുര്‍വേദ ആശുപത്രിക്കനുവദിച്ച അഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച ധാന്യാമ്ല പ്ലാന്റ്ിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി നിര്‍വഹിച്ചു  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താളൂര്‍ അധ്യക്ഷത വഹിച്ചു.  ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.എം.സിന്ധു, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വാസുദേവന്‍, മെമ്പര്‍മാര്‍, ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ എം.രാമകൃഷ്ണന്‍, എ.ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.  ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എം.മോഹനന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.കൃഷ്ണപ്രിയ എന്നിവര്‍ പ്ലാന്റിനെകുറിച്ച് വിശദീകരിച്ചു. ഡോ.മുരളീകൃഷ്ണ ദേവ് നന്ദി പറഞ്ഞു.  ആയുര്‍വേദ ശാസ്ത്രത്തില്‍ വിവരിക്കുന്ന ഒട്ടനവധി ചികിത്സാ പ്രയോഗങ്ങളില്‍ ഉപയോഗപ്പെടുത്താവുന്ന ഔഷധദ്രവമായ ധാന്യാമ്ലം ആശുപത്രിയില്‍ നിര്‍മ്മിച്ച് രോഗികള്‍ക്ക് ലഭ്യമാക്കും.
 

date