Skip to main content

വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക്  തടയാന്‍ സമഗ്ര പദ്ധതി തയാറാക്കും

    വയനാട്ടില്‍ പ്രളയാനന്തരം ഉണ്ടായിട്ടുള്ള വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് പരിഹരിച്ച് മുഴുവന്‍ കുട്ടികളെയും തിരികെ സ്‌കൂളിലെത്തിക്കുന്നതിന് സമഗ്ര പദ്ധതിക്ക് പൊതുവിദ്യാലയ സംരക്ഷണ യജ്ഞം ജില്ലാ കര്‍മ്മസേന രൂപം നല്‍കി. ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഹാജര്‍ നിലയില്‍ വന്നിട്ടുള്ള കുറുവുകള്‍ പരിഹരിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിനെ കൂടാതെ പട്ടികവര്‍ഗ വികസന വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ്, ആരോഗ്യ വകുപ്പ്, എസ്.എസ്.എ തുടങ്ങിയവരുടെ സഹായം തേടും. കൂടാതെ സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായവും ലഭ്യമാക്കും. മുന്‍കൂട്ടി നിശ്ചയിക്കുന്ന പ്രത്യേക തീയതികളില്‍ സ്‌കൂളുകളിലെത്താത്ത കുട്ടികളുടെ വിവരങ്ങള്‍ സ്‌കൂളില്‍ നിന്നും ശേഖരിക്കുകയും കോളനികള്‍ സന്ദര്‍ശിച്ച് കാരണങ്ങള്‍ മനസ്സിലാക്കി പരിഹാരം കണ്ടെത്താനുമാണ് തീരുമാനം. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതി പൂര്‍ണ്ണവിജയമാക്കുന്നതിനുള്ള പരിപാടികള്‍ ആലോചിക്കുന്നതിനായി വിവിധ വകുപ്പുകളുടെ യോഗം ഈ മാസം 17ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ ചേരാനും തിരുമാനിച്ചതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.   
 

date