Skip to main content

ഒക്‌ടോബറില്‍ ഒരു രൂപ നിരക്കില്‍ അഞ്ചു കിലോ അരി

 

ജില്ലയില്‍ ഒക്‌ടോബര്‍ മാസത്തില്‍ പ്രളയ ദുരിതാശ്വാസമായി പൊതു വിഭാഗം സബ്‌സിഡി, പൊതുവിഭാഗം നോണ്‍ സബ്‌സിഡി കാര്‍ഡുകള്‍ക്ക് ഒരു രൂപ നിരക്കില്‍ അഞ്ച് കി.ഗ്രാം അരി വീതവും ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

എ.എ.വൈ.വിഭാഗം കാര്‍ഡുടമകള്‍ക്ക് സൗജന്യമായി 30 കി.ഗ്രാം അരിയും അഞ്ച് കി.ഗ്രാം ഗോതമ്പും മുന്‍ഗണനാ വിഭാഗം കാര്‍ഡിന് ഒരംഗത്തിന് നാല് കി.ഗ്രാം അരിയും ഒരു കി.ഗ്രാം ഗോതമ്പും കി.ഗ്രാമിന് ഒരു രൂപാ നിരക്കിലും പൊതു വിഭാഗം സബ്‌സിഡി കാര്‍ഡിന് ഒരംഗത്തിന് രണ്ട് കി.ഗ്രാം അരി മൂന്ന് രൂപ നിരക്കിലും മൂന്ന് കി.ഗ്രാം ആട്ട 16 രൂപ നിരക്കിലും പൊതുവിഭാഗം നോണ്‍ സബ്‌സിഡി കാര്‍ഡുകള്‍ക്ക് നാല് കി.ഗ്രാം ഭക്ഷ്യധാന്യം 9.90 രൂപ നിരക്കിലും മൂന്ന് കി.ഗ്രാം ആട്ട 16 രൂപ നിരക്കിലും ലഭിക്കും. 

date