Skip to main content

പ്രളയ ബാധിതര്‍ക്കുള്ള നഷ്ട പരിഹാരം : 10093 അപ്പീല്‍ അപേക്ഷകള്‍ ലഭിച്ചു.

 

 

ജില്ലയില്‍ കാലവര്‍വര്‍ഷക്കെടുതിയില്‍ ഇരയായവര്‍ക്ക് നല്‍കുന്ന 10,000 രൂപ അടിയന്തിര ധന സഹായം ലഭിക്കുന്ന പദ്ധതിയില്‍ 10093 അപ്പീല്‍ അപേക്ഷകള്‍ ലഭിച്ചതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. രണ്ട് ദിവസമോ അതില്‍ കൂടുതലോ വീട്ടില്‍ വെള്ളംകയറി നില്‍ക്കുക, വീട് താമസയോഗ്യമല്ലാതായിത്തീരുക, വീട് തകരുക എന്നിങ്ങനെയുള്ള നഷ്ടം സംഭവിച്ചവരില്‍  നിന്നാണ് അപേക്ഷ സ്വീകരിച്ചത്.

 ലഭിച്ച അപേക്ഷകള്‍ താലൂക്ക് തിരിച്ച് ഏറനാട് 616, പെരിന്തല്‍മണ്ണ 421, കൊണ്ടോട്ടി 92, നിലമ്പൂര്‍ 135, തിരൂര്‍ 4954, തിരൂരങ്ങാടി 1567, പൊന്നാനി 2306.  അപേക്ഷകളുടെ സൂക്ഷ്മ പരിശോധ നടന്നു കൊണ്ടിരിക്കുന്നു.   ഒക്‌ടോബര്‍ 15നകം പരിശോധന പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 

തെറ്റായ അപേക്ഷ നല്‍കി പണം കൈപ്പറ്റുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസ്സെടുക്കും.  രണ്ട് വര്‍ഷം വരെ ജയില്‍ശിക്ഷ നല്‍കാവുന്ന കുറ്റമാണിത്.

date