Skip to main content

കൊട്ടപ്പുറം സ്‌കൂളിലെ 32 ലക്ഷം രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

 

ജില്ലാ പഞ്ചായത്ത് കരിപ്പൂര്‍ ഡിവിഷനിലെ കൊട്ടപ്പുറം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നടത്തിയ 32 ലക്ഷം രൂപയുടെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. അഞ്ച് ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ഗേറ്റിന്റേയും ചുറ്റുമതിലിന്റേയും ഉദ്ഘാടനം ടിവി ഇബ്രാഹിം എംഎല്‍എ നിര്‍വഹിച്ചു. അഞ്ച് ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ഡൈനിംഗ് ഹാള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് കരിപ്പൂര്‍ ഡിവിഷന്‍ അംഗം  സറീന ഹസീബ് അധ്യക്ഷത വഹിച്ചു.

 10 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണറോട്ട് ഫാത്തിമ നിര്‍വ്വഹിച്ചു. ടോയ്‌ലെറ്റ് ബ്ലോക്ക് പുളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറീന അസീസ് ഉദ്ഘാടനം ചെയ്തു. സ്‌കൂളിലേക്കനുവദിച്ച ലാപ്പ്‌ടോപ്പുകളുടെ വിതരണം ജില്ലാ പഞ്ചായത്ത് മെമ്പര്‍ സറീന ഹസീബ് നിര്‍വ്വഹിച്ചു.

 ഗ്രാമപഞ്ചായത്ത് സ്ഥിര സമിതി ചെയര്‍പേഴ്‌സണ്‍ ആമിന മജീദ്, അംഗങ്ങളായ എം. സുബൈദ, പി. അബ്ദുള്ള മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ എം.എന്‍ ചന്ദ്രന്‍ നായര്‍, ഹെഡ്മിസ്ട്രസ്സ് കെ. ഷൈലജ, സ്റ്റാഫ് സെക്രട്ടറി പി. അനീസുറഹ്മാന്‍, പി.ടി.എ പ്രസിഡന്റ് പി.വി. സലാഹുദ്ദീന്‍, പി. മോയുട്ടി മൗലവി, ടി.പി. അവലന്‍കുട്ടി, ടി.പി.നജ്മുദ്ദീന്‍, പി.ബാബു, പി.വി.നിസാര്‍ എന്നിവര്‍ സംസാരിച്ചു.

ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നു 20 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച റോഡ് നേരത്തെ തുറന്നുകൊടുത്തിരുന്നു. 20 ലക്ഷം രൂപ ചെലവഴിച്ച സ്ഥാപിക്കുന്ന ലൈബ്രററിയുടെ നിര്‍മ്മാണം പുരോഗമിച്ചു വരികയാണ്.

date