Skip to main content

ചീക്കോട് കുടിവെള്ള പദ്ധതി - ഡിസംബറിനകം വെള്ളമെത്തിക്കും

ചീക്കോട് കുടിവെള്ള പദ്ധതിയുടെ കീഴില്‍ നിലവിലുള്ള എല്ലാ വിതരണ ശൃംഖലകളിലും ഡിസംബര്‍ 31 നകം ജലമെത്തിക്കാന്‍ തീരുമാനം. കൊണ്ടോട്ടി മണ്ഡലത്തിലെ വിവിധ വികസന പദ്ധതികളുടെ അവലോകനത്തിനായി ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. നിലവിലുള്ള പദ്ധതിക്കു പുറമെ കൂടുതല്‍ മേഖലകളില്‍ ശുദ്ധജലമെത്തിക്കുന്നതിനു പദ്ധതി പ്രദേശങ്ങളിലെ ത്രിതല പഞ്ചായത്ത് ഫണ്ടുകള്‍ ക്രോഡീകരിച്ചു അധിക പദ്ധതി തയ്യാറാക്കും. 

മിനി സിവില്‍ സ്റ്റേഷനായി നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലം ഏറ്റെടുക്കുന്നതിലെ സാങ്കേതിക തടസ്സം നീക്കുന്നതിനായി സര്‍ക്കാറിനെ സമീപിക്കും. മണ്ഡലത്തിലെ സ്‌കൂളുകളില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കിഡ്‌സ് പാര്‍ക്കുകളുടെ പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കും. കൊണ്ടോട്ടി പഴയങ്ങാടി റോഡ് വികസന പ്രവര്‍ത്തന നടപടികള്‍ ഉടന്‍ ആരംഭിക്കാനും തീരുമാനിച്ചു.

യോഗത്തില്‍ ടി.വി. ഇബ്രാഹീം എം.എല്‍.എ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണറോട്ട് ഫാത്തിമ, നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.സി. ഷീബ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി.സഈദ്, കെ.എ.സഗീര്‍, എം. ഹാജറുമ്മ, വി.പി. ഷൈജിനി ഉണ്ണി, വിമല പാറക്കണ്ടത്തില്‍, എം.സറീന അസീസ്, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് എ. അബ്ദുല്‍ കരീം, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സറീന ഹസീബ്, എ.ഡി.എം വി. രാമചന്ദ്രന്‍, ഡെപ്യൂട്ടി കലക്ടര്‍ അബ്ദുസലാം, ഫിനാന്‍സ് ഓഫീസര്‍ എന്‍. സന്തോഷ്‌കുമാര്‍, കൊണ്ടോട്ടി തഹസില്‍ദാര്‍ കെ. ദേവകി, സ്‌പെഷല്‍ തഹസില്‍ദാര്‍ ബി.എസ്. സുബോധ്കുമാര്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date