Skip to main content

79 തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതിയ്ക്ക് അംഗീകാരം

ജില്ലയിലെ 79 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ  വാര്‍ഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ  അംഗീകാരം. ഒന്‍പത് ബ്ലോക്ക് പഞ്ചായത്തുകളുടെയും ഒന്‍പത് നഗരസഭകളുടെയും 61 ഗ്രാമ പഞ്ചായത്തുകളുടെയും വാര്‍ഷിക പദ്ധതി ഭേദഗതിയ്ക്കാണ് അംഗീകാരമായത്. പദ്ധതി ഭേദഗതിയ്ക്ക് അംഗീകാരം നല്‍കിയ ജില്ലാ ആസൂത്രണ സമിതി 2019-20 സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ക്ക് അംഗീകാരം ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ 2018 ഡിസംബര്‍ 31നകം സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശവും നല്‍കി.
കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് ആഗസ്ത് മൂന്നിന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലും കേന്ദ്ര സര്‍ക്കാറില്‍ നിന്നുള്ള ശുചിത്വമിഷന്‍ ഫണ്ട് നഷ്ടപ്പെടാതിരിക്കാനുള്ള പ്രൊജക്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയുമാണ് പദ്ധതികളില്‍ ഭേദഗതി വരുത്തിത്. ജില്ലാ പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും വിഹിതവും കൂടി ഉള്‍പ്പെടുത്തി ഗ്രാമ പഞ്ചായത്തുകളില്‍ ലൈഫ് ഭവന പദ്ധതിയ്ക്കും ഭേദഗതി വരുത്തിയിട്ടുണ്ട്.
ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍ എ.പി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിലാ യിരുന്നു യോഗം. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി പ്രദീപ്കുമാര്‍, ആസൂത്രണ സമിതി അംഗങ്ങളായ ജമീല അബൂബക്കര്‍, പി.വി സുലൈഖ, റഫീഖ, സി അബ്ദുല്‍ നാസര്‍, കെ അബ്ദുറഹ്മാന്‍,  ഇസ്മായില്‍ മൂത്തേടം, വെട്ടം ആലിക്കോയ, സലീം കുരുവമ്പലം, എ.കെ നാസര്‍ എന്നിവര്‍ സംസാരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

date