Skip to main content

ട്രോമാകെയര്‍ സ്റ്റുഡന്റ് യൂണിറ്റ് ആരംഭിച്ചു

മലപ്പുറം ജില്ലാ ട്രോമാകെയര്‍ വാഴക്കാട് യൂണിറ്റും ചാലിയപ്പുറം ഗവണ്‍മെന്റ് ഹൈസ്‌കൂളും സംയുക്തമായി ട്രാഫിക് നിയമ പഠന ക്‌ളാസ്സും, പ്രഥമ ശുശ്രൂഷ ബോധവല്‍ക്കരണവും നടത്തി.
 വാഴക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആദ്യ സ്റ്റുഡന്റ് ട്രോമാകെയര്‍ യൂണിറ്റിന്റെ ഉദ്ഘാടനം ചാലിയപ്പുറം ഹൈസ്‌കൂളില്‍  വാഴക്കാട് സബ് ഇന്‍സ്പക്ടര്‍ വി. വിജയരാജന്‍ നിര്‍വഹിച്ചു.

പി.ടി.എ പ്രസിഡണ്ട് പി.അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയര്‍മാന്‍ രാജഗോപാലന്‍ മാസ്റ്റര്‍, അന്‍വര്‍ ഷരീഫ്, ആര്‍.പി സുലൈന്‍മാന്‍, അബുള്ള മാസ്റ്റര്‍, കെ.പി ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ട്രാഫിക്ക് നിയമങ്ങളെ കുറിച്ച് വാഴക്കാട് എസ്.ഐ.വി ജയ ശങ്കര്‍, പ്രഥമ ശുശ്രൂഷയെക്കുറിച്ച് ഹബീബ് റഹ്മാന്‍, നാസര്‍ അഹമ്മദ് എന്നിവര്‍ ക്ലാസെടുത്തു.

 

date