Skip to main content

മലപ്പുറം ജില്ല ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് കേന്ദ്രീയ വിദ്യാലയ ചാമ്പ്യന്‍മാര്‍

 

ജില്ലാ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍   മലപ്പുറം കേന്ദ്രീയ വിദ്യാലയ  ഓവറോള്‍ ചാമ്പ്യന്‍മാരായി.  ഇന്റര്‍ക്ലബ് ടീം  പുരുഷ വിഭാഗത്തില്‍   സ്‌പോര്‍ട്‌സ് പ്രമോഷന്‍ അക്കാഡമിയും വനിത വിഭാഗത്തില്‍  കേന്ദ്രീയ വിദ്യാലയ മലപ്പുറവും   ജേതാക്കളായി.  മെന്‍ സിംഗിള്‍സില്‍  അങ്കിത് മധുസൂദനനും, (സ്‌പോര്‍ട്‌സ് പ്രമോഷന്‍ അക്കാഡമി) വനിത സിംഗിള്‍സില്‍ ഹൃദ്യ ചന്ദ്രനും (കേന്ദ്രീയ വിദ്യാലയ)  ജേതാക്കളായി.  യൂത്ത് ബോയ്‌സ്  ഗൗതം എസ്. കുമാര്‍   (സ്‌പോര്‍ട്‌സ് പ്രമോഷന്‍ അക്കാഡമി), യൂത്ത് ഗേള്‍സ്  ജയലക്ഷ്മി (കേന്ദ്രീയ വിദ്യാലയ),  ജൂനിയര്‍ ബോയ്‌സ്  വിഷ്ണു സുരേഷ് (കേന്ദ്രീയ വിദ്യാലയ), ജൂനിയര്‍ ഗേള്‍സ്  ആര്‍ദ്ര വിനോദ് (കേന്ദ്രീയ വിദ്യാലയ) എന്നിവര്‍ ജേതാക്കളായി . സമാപന സമ്മേളനത്തില്‍ ജില്ലാ ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ സുരേഷ്‌കുമാര്‍.പി  അധ്യക്ഷത വഹിച്ചു. കോസ്‌മോ പൊളിറ്റന്‍ ക്ലബ് പ്രസിഡന്റ് ഡോ. ലാലപ്പന്‍  സമ്മാനദാനം നിര്‍വഹിച്ചു.  ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എം.പി.കെ മേനോന്‍,  ഡോ. സക്കീര്‍ അഹമ്മദ് എന്നിവര്‍ സംസാരിച്ചു.

 

date