Skip to main content

ദേശി ഡിപ്ലോമ കോഴ്‌സ് ഉദ്ഘാടനം 20ന്

 

ആത്മ പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ കാര്‍ഷിക ഉത്പാദന ഉപാധികള്‍ വിപണനം ചെയ്യുന്നവര്‍ക്കുള്ള കാര്‍ഷിക വിജ്ഞാന വ്യാപന ഒരു വര്‍ഷ ഡിപ്ലോമ കോഴ്‌സിന്റെ (ദേശി) ഉദ്ഘാടനം ഈ മാസം 20ന് രാവിലെ 10ന് പന്തളം കര്‍ഷക പരിശീലന കേന്ദ്രത്തില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിക്കും. പന്തളം നഗരസഭാധ്യക്ഷ ടി.കെ.സതി മുഖ്യപ്രഭാഷണം നടത്തും. പഠനസാമഗ്രികളുടെ വിതരണം പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.തങ്കമ്മടീച്ചര്‍ നിര്‍വഹിക്കും. കാര്‍ഷിക ഉത്പാദന ഉപാധികള്‍ വിതരണം ചെയ്യുന്ന 40 വ്യാപാരികള്‍ക്ക് പരിശീലനം നല്‍കും. 

       (പിഎന്‍പി 3379/18)

date