Skip to main content

ഉപഭോക്തൃ തര്‍ക്കപരിഹാരഫോറത്തിലെ വനിതാ അംഗത്തിന്റെ നിയമനത്തിന് അപേക്ഷിക്കാം

 

കാസര്‍ഗോഡ് ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറത്തില്‍ ഒഴിവുവരുന്ന മുഴുവന്‍ സമയ അംഗത്തിന്റെ (വനിത) തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദമുള്ളവരും 35 വയസോ അതിന് മുകളിലോ പ്രായമുള്ളവരും ധനതത്വം, നിയമം, കൊമേഴ്‌സ്, അക്കൗണ്ടന്‍സി, വ്യവസായം, പൊതുകാര്യങ്ങള്‍, ഭരണ നിര്‍വഹണം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ളവരും കഴിവും ആര്‍ജവവും ഉള്ളവരുമായിരിക്കണം അപേക്ഷകര്‍. നിയമന കാലാവധി അഞ്ച് വര്‍ഷം വരെയോ 65 വയസ് വരെയോ (ഏതാണോ ആദ്യം അതുവരെ) ആയിരിക്കും. അപേക്ഷാ ഫോറത്തിന്റെ മാതൃക ജില്ലാ കളക്ടറേറ്റിലും ജില്ലാ സപ്ലൈ ഓഫീസിലും ജില്ലാ ഉപഭോക്തൃതര്‍ക്കപരിഹാര ഫോറങ്ങളിലും www.consumeraffairs.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. 

ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ഈ മാസം 25ന് മുമ്പ് ജില്ലാ കളക്ടര്‍ക്ക് നല്‍കണം. സര്‍ക്കാര്‍ നിയമിക്കുന്ന സെലക്ഷന്‍ കമ്മിറ്റി നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.  അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി അപേക്ഷകര്‍ക്ക് യാത്രാബത്തയോ മറ്റ് ചെലവുകളോ അനുവദിക്കുന്നതല്ല.                    (പിഎന്‍പി 3381/18) 

date