Skip to main content

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം

 

പറക്കോട് അഡീഷണല്‍ ശിശുവികസന പദ്ധതി ആഫീസിന്റെ പരിധിയിലുള്ള അടൂര്‍ മുനിസിപ്പാലിറ്റിയിലെയും, ഏറത്ത്, കടമ്പനാട്, പള്ളിക്കല്‍ എന്നീ പഞ്ചായത്തുകളിലെയും അങ്കണവാടികളിലെ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അതത് പഞ്ചായത്ത്/മുനിസിപ്പാലിറ്റികളിലെ സ്ഥിരതാമസക്കാരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ തസ്തികയിലേക്ക് എസ്എസ്എല്‍സി പാസായിരിക്കണം. ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ്എസ്എല്‍സി ജയിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. പ്രായം 18നും 46നും മധേ്യ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 17. കൂടുതല്‍ വിവരം പറക്കോട് ബ്ലോക്ക് ഓഫീസ് കോംപൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04734 216444.          (പിഎന്‍പി 3382/18)

date