Skip to main content

നേമം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സ്ത്രീ സൗഹൃദ ടോയ്ലെറ്റ്

 
നേമം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സ്ത്രീ സൗഹൃദ ടോയ്ലെറ്റ് സജ്ജമായി. അങ്കണവാടി ഹെല്‍പ്പര്‍മാര്‍, ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാര്‍ എന്നിവരുള്‍പ്പടെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നിരന്തരമായി എത്തുന്ന സ്ത്രീകള്‍ക്കും ബ്ലോക്കിലെ  ഉദ്യോഗസ്ഥകള്‍ക്കും ഏറെ ഉപയോഗപ്രദമാണ് പുതുതായി സജ്ജീകരിച്ച സ്ത്രീ സൗഹൃദ ടോയ്ലെറ്റ്. ആറ് യൂണിറ്റുകളുള്ള ടോയ്ലെറ്റിന് എട്ടു ലക്ഷം രൂപയാണ് നിര്‍മാണച്ചെലവ്.

 വസ്ത്രം മാറുന്നതിനുള്ള സൗകര്യം, സാനിട്ടറി നാപ്കിന്‍ വെന്റിംഗ് മെഷീന്‍ എന്നിവ ടോയ്ലെറ്റിനൊപ്പമുണ്ടെന്ന് നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എല്‍. ശകുന്തളകുമാരി പറഞ്ഞു. 10 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരുന്നതെങ്കിലും എട്ടു ലക്ഷം രൂപയ്ക്ക് പൂര്‍ത്തിയാക്കാനായി. തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലായിരുന്നു നിര്‍മാണം.
(പി.ആര്‍.പി. 2499/2018)

 

date