Skip to main content

താല്‍ക്കാലിക നിയമനം

ചാലക്കുടി താലൂക്ക്‌ ആശുപത്രിയില്‍ ആരംഭിക്കുന്ന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തി പദ്ധതിയില്‍ സൈക്യാട്രിസ്റ്റ്‌, മെഡിക്കല്‍ ഓഫീസര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‌, സൈക്യാട്രിക്‌ സോഷ്യല്‍ വര്‍ക്കര്‍ എന്നീ തസ്‌തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. എം ഡി / ഡി പി എം / ഡി എന്‍ ബി ആണ്‌ സൈക്യാട്രിസ്റ്റിന്റെ യോഗ്യത. എം ബി ബി എസ്‌ ആണ്‌ മെഡിക്കല്‍ ഓഫീസറുടെ യോഗ്യത. സൈക്യാട്രിയില്‍ ബിരുദാനന്തരബിരുദമുളളവര്‍ക്ക്‌ മുന്‍ഗണന. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി ജി ഡിപ്ലോമ / എം ഫില്‍ ആണ്‌ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ യോഗ്യത. സൈക്യാട്രിക്‌ സോഷ്യല്‍ വര്‍ക്കില്‍ പി ജി ഡിപ്ലോമ / എം ഫില്‍ ആണ്‌ ക്ലിനിക്കല്‍ സോഷ്യല്‍ വര്‍ക്കറുടെ യോഗ്യത. താല്‍പര്യമുളളവര്‍ പ്രായം, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും പകര്‍പ്പും സഹിതം ഒക്‌ടോബര്‍ 20 ന്‌ അഭിമുഖത്തിന്‌ എത്തണം. തസ്‌തിക, അഭിമുഖ സമയം എന്നിവ യഥാക്രമത്തില്‍ സൈക്യാട്രിസ്റ്റ്‌-10.30, മെഡിക്കല്‍ ഓഫീസര്‍-11.30, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‌-1.30, സൈക്യാട്രിക്‌ സോഷ്യല്‍ വര്‍ക്കര്‍-2.30. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 0487-2333242.

date