Skip to main content

സ്‌കൂള്‍ ലൈബ്രറി നവീകരണം: ഗവേഷണ പഠനം സംഘടിപ്പിക്കും

 

സംസ്ഥാനത്തെ സ്‌കൂള്‍ ലൈബ്രറികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് എസ്.സി.ഇ.ആര്‍.ടി ഗവേഷണ പഠനം സംഘടിപ്പിക്കും. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ലൈബ്രറികളെ സംബന്ധിച്ച വിവരങ്ങള്‍, ഗവേഷണ മാതൃകയിലുള്ള സ്‌കൂള്‍ ലൈബ്രറികളുടെ പ്രവര്‍ത്തനം എന്നിവ വിശകലനം ചെയ്തും പൊതുജനങ്ങളില്‍ നിന്നും അധ്യാപകരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചുമാണ് ഗവേഷണം. കണ്ടെത്തലുകള്‍ ക്രോഡീകരിച്ച് സ്‌കൂള്‍ ലൈബ്രറികളുടെ നവീകരണത്തിനുള്ള മാര്‍ഗരേഖ വികസിപ്പിക്കും. വേറിട്ട സ്‌കൂള്‍ ലൈബ്രറികളെ സംബന്ധിച്ചും മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ 26നു മുമ്പ് ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി, പൂജപ്പുര പി.ഒ, തിരുവനന്തപുരം 695012 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. scertkerala@gmail.com എന്ന ഇമെയില്‍ വിലാസത്തിലും അഭിപ്രായങ്ങള്‍ അറിയിക്കാം.

   പി.എന്‍.എക്‌സ്.4632/18

date