Skip to main content

മൊബൈല്‍ ജേര്‍ണലിസത്തില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം: തിയതി ദീര്‍ഘിപ്പിച്ചു

 

സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കമ്മ്യൂണിറ്റി കോളേജ് ആരംഭിക്കുന്ന മൊബൈല്‍ ജേര്‍ണലിസത്തിന് (മോജോ) ഒക്‌ടോബര്‍ 31 വരെ അപേക്ഷിക്കാം. പ്രശസ്ത മാധ്യമപ്രവര്‍ത്തകരും ഗവേഷകരും തയ്യാറാക്കിയ പാഠ്യപദ്ധതിയാണ് മോജോയുടെ പ്രത്യേകത. എഡ്യുപ്രസാണ് കോഴ്‌സ് കോ ഓര്‍ഡിനേറ്റ് ചെയ്യുന്നത്. അവധി ദിവസങ്ങളിലെ കോണ്ടാക്ട്  ക്ലാസുകള്‍, പ്രാക്ടിക്കല്‍ സെഷനുകള്‍, അസൈന്‍മെന്റുകള്‍, പ്രോജക്ടുകള്‍, ഡെസര്‍ട്ടേഷന്‍ എന്നിവ പാഠ്യ പദ്ധതിയുടെ ഭാഗമാണ്. ആറു മാസമാണ് കോഴ്‌സ് കാലാവധി. പഠനത്തിനൊപ്പം ജോലിയും വരുമാനവും നേടാനും അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം 695003. ഫോണ്‍: 0471 2325101, 2326101, 9446330827 ഇമെയില്‍:keralasrc @gmail.comsrccommunitycollege@gmail.com

   പി.എന്‍.എക്‌സ്.4633/18

date