ശിശുദിനസ്റ്റാമ്പ് : ചിത്രരചനകള്‍ ക്ഷണിച്ചു
സംസ്ഥാന ശിശുക്ഷേമ സമിതി ശിശുദിനത്തിന് പുറത്തിറക്കുന്ന ശിശുദിനസ്റ്റാമ്പ് 2018 ന് ചിത്രരചന ക്ഷണിച്ചു. 'നവകേരള സൃഷ്ടിക്കായി നമുക്കൊരുമിക്കാം' എന്ന ആശയത്തെ ആസ്പദമാക്കി നാലു മുതല്‍ പ്ലസ്ടുവരെ ക്ലാസ്സുകളില്‍ ( 9 മുതല്‍ 17 വയസ്സുവരെ) പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കാം.
ചിത്രങ്ങള്‍ക്ക് ജലഛായം, പോസ്റ്റര്‍ കളര്‍, ക്രയോണ്‍സ്, ഓയില്‍ പെയിന്റ് എന്നിവയിലൊന്ന് ഉപയോഗിക്കാം. 15 x 12 സെന്റീമീറ്റര്‍ അനുപാതത്തിലായിരിക്കണം ചിത്രങ്ങള്‍.
സ്റ്റാമ്പിന്റെ വലിപ്പമായ 5 x 4 സെന്റീമീറ്ററിലേക്ക് ചിത്രം ചെറുതാക്കേണ്ടതിനാല്‍ വിശദാംശങ്ങള്‍ വ്യക്തമാകും വിധം പശ്ചാത്തലവും നിറങ്ങളും ഉപയോഗിക്കണം.
തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രശസ്തിഫലകവും ക്യാഷ് അവാര്‍ഡും പഠിക്കുന്ന വിദ്യാലയത്തിന് റോളിംഗ് ട്രോഫി നല്കി ശിശുദിനസ്റ്റാമ്പ് പ്രകാശന ചടങ്ങില്‍ ആദരിക്കും.
ചിത്രം വരയ്ക്കുന്ന വിദ്യാര്‍ത്ഥിയുടെ പേര്, ക്ലാസ്സ്, വയസ്സ്, സ്കൂളിന്റേയും വിദ്യാര്‍ത്ഥിയുടെ വീടിന്റേയും ഫോണ്‍ നമ്പറോടുകൂടിയ മേല്‍വിലാസം എന്നിവ ചിത്രത്തിന്റെ പിന്നില്‍ എഴുതി പ്രിന്‍സിപ്പാള്‍/ഹെഡ്മാസ്റ്റര്/ഹെഡ്മിസ്ട്രസിന്റെ മുദ്ര പതിപ്പിച്ച് സാക്ഷ്യപ്പെടുത്തണം. ജനറല്‍ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തില്‍ തപാല്‍ മാര്‍ഗ്ഗമോ നേരിട്ടോ 31 വരെ നല്‍കാം. കവറിനു പുറത്ത് 'നവകേരള സൃഷ്ടിക്കായി നമുക്കൊരുമിക്കാം''എന്ന് എഴുതണം.
പി.എന്‍.എക്സ്.4634/18
- Log in to post comments