Skip to main content

ഡിജിറ്റല്‍ വിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ കൈറ്റും ഖാന്‍  അക്കാദമിയും  ധാരണയായി

 

കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് ഉതകുന്ന ഓണ്‍ലൈന്‍ സാമഗ്രികള്‍ ലഭ്യമാക്കുന്ന ഖാന്‍ അക്കാദമിയും കൈറ്റും ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്റേയും പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റേയും സാന്നിദ്ധ്യത്തില്‍  കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്തും ഖാന്‍ അക്കാദമി ഇന്ത്യ ഡയറക്ടര്‍ സന്ദീപ് ബാപ്നയും ധാരണാപത്രം ഒപ്പിട്ടു.

 സമഗ്ര റിസോഴ്‌സ് പോര്‍ട്ടലില്‍ ഹയര്‍ സെക്കന്ററി മേഖലയില്‍ അധികവിഭവമായി ഖാന്‍ അക്കാദമി പോര്‍ട്ടല്‍ നിലവില്‍  പ്രയോജനപ്പെടുത്തുന്നുണ്ട്.  ഗണിതത്തില്‍ വ്യക്തിഗത പഠനം സാധ്യമാക്കുന്നതരത്തിലുളള അക്കാദമിക ഇടപെടല്‍ നടപ്പാക്കാനാണ് ഇപ്പോള്‍ ധാരണയായിട്ടുളളത്. പരീക്ഷണാടിസ്ഥാനത്തില്‍ 22 സ്‌കൂളുകളില്‍ ആരംഭിക്കും. ഓരോ കുട്ടിക്കും പ്രത്യേക ലോഗിന്‍ നല്‍കി പഠനനേട്ടം കൃത്യമായി വിലയിരുത്താനും ഫീഡ്ബാക്കുകള്‍ വഴി മെച്ചപ്പെടുത്താനും അവസരം ലഭിക്കും.

കൈറ്റ് സി.എം.ഡി ഡോ. ഉഷ ടൈറ്റസ്, ഹയര്‍ സെക്കന്ററി ഡയറക്ടര്‍ പി.കെ. സുധീര്‍ ബാബു, ഖാന്‍ അക്കാദമി ഇന്ത്യ സ്ട്രാറ്റജിസ്റ്റ് മഥു ശാലിനി എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. 

  പി.എന്‍.എക്‌സ്.4650/18

date