Skip to main content

സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ ഉദ്ഘാടനവും നിയമസഭാ മാധ്യമ അവാര്‍ഡ് വിതരണവും

 

കേരള നിയമസഭയുടെ സെന്റര്‍ ഫോര്‍ പാര്‍ലമെന്ററി സ്റ്റഡീസ് ആന്‍ഡ് ട്രയിനിംഗ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാര്‍ലമെന്ററി പ്രാക്ടീസ് ആന്‍ഡ് പ്രൊസീജിയര്‍ 2018 ബാച്ചിന്റെ ഉദ്ഘാടനവും 2018 ലെ നിയമസഭാ മാധ്യമ അവാര്‍ഡ് ദാനവും 24ന് രാവിലെ 10ന് നിയമസഭാ സമുച്ചയത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി അദ്ധ്യക്ഷത വഹിക്കും. സി.പി.എസ്.ടി സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലെ നാലാമത് ബാച്ചിലെ വിജയികള്‍ക്കുളള സര്‍ട്ടിഫിക്കറ്റ് വിതരണവും, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഭരണഘടനയെ ആസ്പദമാക്കി നടത്തിയ ഉപന്യാസ രചനാമത്സര  വിജയികള്‍ക്കുളള സമ്മാനദാനവും സ്പീക്കര്‍ നിര്‍വഹിക്കും.

   പി.എന്‍.എക്‌സ്.4651/18

date