Skip to main content

ഡിപ്പാര്‍ട്ട്‌മെന്റ് പരീക്ഷാ പരിശീലനം നല്‍കും

 

സര്‍ക്കാര്‍ സര്‍വ്വീസില്‍ എന്‍ട്രി കേഡറില്‍ പ്രവേശിക്കുന്ന ശ്രവണ സംസാര വൈകല്യമുള്ള ജീവനക്കാര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റല്‍ പരീക്ഷയ്ക്കുള്ള പരിശീലനം ഐ.എം.ജി യുടെ തിരുവനന്തപുരം ഓഫീസില്‍ നല്‍കും.  സര്‍വീസ് നിയമങ്ങളും ചട്ടങ്ങളും, ധനകാര്യ മാനേജ്‌മെന്റ്, വ്യക്തിഗത കാഴ്ചപ്പാട്, സര്‍വ്വീസ് ഡെലിവറി, ഇ-ഗവേണന്‍സും അക്കൗണ്ടബിലിറ്റിയും തുടങ്ങിയവയാണ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹതയുള്ള ക്ലാസ് 3 വിഭാഗത്തിലുള്ള ജീവനക്കാരുടെ പേര് വിവരം പ്രത്യേക അപേക്ഷാഫോറത്തില്‍ നല്‍കണം.  അപേക്ഷ 31 നകം ലഭിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് അസോസിയേറ്റ് ഫെല്ലോ & കോഴ്‌സ് ഡയറക്ടറെ ബന്ധപ്പെടണം. ഫോണ്‍ - 9447697803, 0471-2304229, 839.

   പി.എന്‍.എക്‌സ്.4657/18

date