Skip to main content

പരിശീലനം നല്‍കി

ത്രിതല പഞ്ചായത്തുകളുടെ പദ്ധതി നിര്‍വ്വഹണത്തിനാവശ്യമായ അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കുന്ന സംസ്ഥാന സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ ബി.എസ്.എല്‍.എല്‍.ഡി എന്ന പ്രോഗ്രാമിന്റെ പുതിയ സോഫ്റ്റ് വെയറിനെ സംബന്ധിച്ച് പരിശീലനം നല്‍കി.  പരിശീലന പരിപാടി മഞ്ചേരി നഗരസഭ ചെയര്‍ പേഴ്‌സണ്‍ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു.  താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ ടി. ദേവന്‍ അധ്യക്ഷത വഹിച്ചു.  സാമ്പത്തിക സ്ഥിതി വിവരക്കണക്കു ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഉസ്മാന്‍ കൂരി, റസര്‍ച്ച് ഓഫീസര്‍ പി. മാത്യു ഫിലിപ്പോസ്, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്‌പെക്ടര്‍ സി. ഷമീര്‍മോന്‍, അനില്‍.കെ, കബീര്‍.കെ എന്നിവര്‍ സംസാരിച്ചു.

 

date