Skip to main content

സന്‍സദ് ആദര്‍ശ് ഗ്രാമയോജന : യോഗം 26ന്

സന്‍സദ് ആദര്‍ശ് ഗ്രാമയോജന പ്രകാരം മലപ്പുറം മണ്ഡലത്തില്‍ പുല്‍പ്പറ്റ, വള്ളിക്കുന്ന്, മുതുവല്ലൂര്‍ പഞ്ചായത്തുകളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഒക്‌ടോബര്‍ 22ന് നടത്താന്‍ നിശ്ചയിച്ചിരുന്ന നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗം ഒക്ടോബര്‍ 26 ന് വൈകുന്നേരം മൂന്നിന് ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ ചേരും.  യോഗത്തില്‍ പികെ കുഞ്ഞാലിക്കുട്ടി എംപിയുടെ അധ്യക്ഷത വഹിക്കും. പുല്‍പ്പറ്റ, വള്ളിക്കുന്ന പഞ്ചായത്തുകളിലെ വില്ലേജ് ഡെവലപ്‌മെന്റ് പ്ലാന്‍ പുരോഗതി റിപ്പോര്‍ട്ട്, മുതുവല്ലൂര്‍ പഞ്ചായത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ റിപ്പോര്‍ട്ട് എന്നിവ സഹിതം ബന്ധപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

 

date