Skip to main content

നോര്‍ക്ക റൂട്ട്‌സ് എച്ച്.ആര്‍.ഡി അറ്റസ്റ്റേഷന്‍ ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ചു

കോഴിക്കോട് നോര്‍ക്ക റൂട്ട്‌സ് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ നടത്തിക്കൊണ്ടിരിക്കുന്ന എച്ച്. ആര്‍. ഡി അറ്റസ്റ്റേഷന്‍ പൊതുജന സൗകര്യാര്‍ത്ഥം കാസര്‍ക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഈ മാസം 24ന്  രാവിലെ ഒന്‍പത് മുതല്‍ 12.30 വരെ നടത്തും. അറ്റസ്റ്റേഷന് വരുന്നവര്‍ ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്ത് അതില്‍ നിന്നും എടുത്ത പ്രിന്റഡ് അപേക്ഷയുമായി എത്തണം. അപേക്ഷയില്‍ ഓഫീസ് കാസര്‍ക്കോട് എന്നും  തീയ്യതി 24/10/18 എന്നും ആയിരിക്കണം.  (സൈറ്റ് അഡ്ഡ്രസ്സ് :-(202.88.244.146:8084norka/  അല്ലെങ്കില്‍ norkaroots.net ല്‍ Certificate Attestation) 
        ആ ദിവസം കോഴിക്കോട് നോര്‍ക്ക റൂട്ട്‌സിന്റെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കില്ല.കൂടുതല്‍ വിവരങ്ങള്‍ക്ക് :-ഫോണ്‍ 04994257827, 04972765310, 04952304885

date