Skip to main content

പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യണം

കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്ത് പരിധിയില്‍  (പൊതു/സ്വകാര്യ സ്ഥലങ്ങളില്‍) പരസ്യ ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിംഗുകള്‍ എന്നിവ സ്ഥാപിക്കുന്നതിന് മുമ്പ് 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷന്‍ 209 (എ) പ്രകാരം മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് സെക്രട്ടറി അറിയിച്ചു. 
    അനുമതിയില്ലാതെ പഞ്ചായത്ത് പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള മുഴുവന്‍ പരസ്യ ബോര്‍ഡുകളും ബാനറുകളും ഹോര്‍ഡിംഗുകളും ഈ അറിയിപ്പ് പ്രസിദ്ധപ്പെടുത്തി മൂന്ന് ദിവസത്തിനകം സ്ഥാപിച്ചവര്‍ സ്വന്തം നിലയ്ക്ക് നീക്കം ചെയ്യണം. അല്ലാത്ത പക്ഷം ഈ ബോര്‍ഡുകള്‍ പഞ്ചായത്ത് നീക്കം ചെയ്യുന്നതും ഇതിനുള്ള ചെലവ് ബന്ധപ്പെട്ടവരില്‍ നിന്നും നിയമാനുസൃതം ഈടാക്കുന്നതാണെന്നും സെക്രട്ടറി അറിയിച്ചു. 

    മധൂര്‍ ഗ്രാമപഞ്ചായത്തിലെ പൊതുനിരത്തുകളില്‍ ഗ്രാമപഞ്ചവയത്തിന്റെ അനുമതിയില്ലാതെ സ്ഥാപിച്ചിട്ടുള്ള  എല്ലാ പരസ്യബോര്‍ഡുകളും ബാനറുകളും ഹോര്‍ഡിംഗുകളും മൂന്നുദിവസത്തിനകം സ്വമേധയാ നീക്കം ചെയ്യണമെന്ന് അല്ലാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

    വലിയപറമ്പ ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് 1994-ല പഞ്ചായത്തീരാജ് ആക്ട് 209(എ) പ്രകാരം പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ അനധികൃതമായും അപകടപരമായും സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍,ബാനറുകള്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവ മൂന്നു ദിവസത്തിനകം സ്വന്തം ചെലവില്‍ നീക്കം ചെയ്യേണ്ടതാണെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 

date