Skip to main content

പുഴനടത്തം ഇന്ന്

 

കാട്ടാക്കട നിയോജക മണ്ഡലത്തില്‍ ഹരിതകേരളം മിഷനുമായി ചേര്‍ന്നു നടപ്പാക്കി വരുന്ന 'വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി' പദ്ധതിയുടെ ഭാഗമായി പുഴനടത്തം സംഘടിപ്പിക്കുന്നു. ജലസംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുവാനും കുളത്തുമ്മല്‍ തോടിന്റെ സംരക്ഷണത്തിനുമായാണ് പുഴ നടത്തം സംഘടിപ്പിച്ചിരിക്കുന്നത്. ഐ.ബി സതീഷ് എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡോ. കെ വാസുകി എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരും പുഴനടത്തത്തില്‍ പങ്കെടുക്കും. ഇന്ന് (ഒക്‌ടോബര്‍ 23) രാവിലെ 7.30 ന് കുളത്തുമ്മല്‍ തോടിന്റെ ഉദ്ഭവസ്ഥലമായ കിള്ളിയില്‍ നിന്നാണ് പുഴനടത്തം ആരംഭിക്കുന്നത്.
(പി.ആര്‍.പി. 2513/2018)

 

date