Skip to main content

എച്ച് 1 എന്‍ 1 പനി ജാഗ്രത വേണം: ആരോഗ്യ വകുപ്പ് ഡയറക്ടര്‍

 

സംസ്ഥാനത്ത് ചിലയിടങ്ങളില്‍ എച്ച്1 എന്‍1 പനിബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത അറിയിച്ചു.
 
പനി, ജലദോഷം, ചുമ, ശരീരവേദന, തൊണ്ടവേദന, വിറയല്‍, ക്ഷീണം, ശ്വാസംമുട്ടല്‍ തുടങ്ങിയവയാണ് എച്ച്1 എന്‍1 പനിയുടെ ലക്ഷണങ്ങള്‍.  ജലദോഷ പനിയോട് സാമ്യമുള്ള എച്ച്1 എന്‍1 പനിക്ക് കൃത്യസമയത്തു തന്നെ ഡോക്ടറുടെ സേവനം തേടുകയും ശരിയായ ചികിത്സ ഉറപ്പുവരുത്തുകയും വേണം.  വായു വഴി പകരുന്ന രോഗം ആയതിനാല്‍ കൂടുതല്‍ ശ്രദ്ധയും ആവശ്യമാണ്.  

പ്രമേഹം, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരും ഗര്‍ഭിണികളും രോഗപ്രതിരോധശേഷി കുറഞ്ഞവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
(പി.ആര്‍.പി. 2515/2018)

 

date