Skip to main content

മലയാളം കംപ്യൂട്ടിംഗ് ശില്‍പശാല

 

മലയാളം കംപ്യൂട്ടിംഗുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി  കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ഐ സിഫോസിന്റെയും ആഭിമുഖ്യത്തില്‍ ശില്‍പശാല നടക്കും. ഇന്ന് (ഒക്‌ടോബര്‍ 23) രാവിലെ 10.30ന് ടെക്നോപാര്‍ക് ഐസിഫോസ്  ആസ്ഥാനത്താണ് ശില്‍പശാല സംഘടിപ്പിച്ചിരിക്കുന്നത്.  മലയാളം കംപ്യൂട്ടിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ സംഘടനകള്‍ സാംസ്‌കാരിക സ്ഥാപനങ്ങള്‍, സര്‍വകലാശാലകളിലെ പ്രസിദ്ധീകരണ വിഭാഗങ്ങള്‍, സിഡാക്, സിഡിറ്റ്, എസ്.സി.ഇ.ആര്‍.ടി, ഐ.ടി. മിഷന്‍, എന്‍.ബി.എസ്, എസ്.എം.സി എന്നിവര്‍ ശില്‍പശാലയില്‍ പങ്കെടുക്കും.   
(പി.ആര്‍.പി. 2516/2018)

 

date