Skip to main content

കുറിയ ഇനം തെങ്ങുകളെ കുറിച്ചുള്ള വിവരം അറിയിക്കണം

 

ഗുണമേ•യുള്ള തെങ്ങിന്‍ തൈകള്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനുള്ള പദ്ധതി കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം സംസ്ഥാന കൃഷി വകുപ്പിന്റെ സഹായത്തോടെ നടപ്പാക്കുന്നു. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ പദ്ധതി നടപ്പാക്കി വരികയാണ്. ജനിതക മേ•യുള്ള തെങ്ങിന്റെ മാതൃവൃക്ഷങ്ങള്‍ കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ തന്നെ കണ്ടെത്തി അവ പ്രയോജനപ്പെടുത്തിക്കൊണ്ട് കുറിയ ഇനത്തില്‍പ്പെട്ട സങ്കരയിനം തെങ്ങിന്‍തൈകള്‍ ഉത്പാദിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി കേരകര്‍ഷക കൂട്ടായ്മകളുടെ സഹായത്തോടെ എല്ലാ ജില്ലകളിലും കേര നഴ്സറികള്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി കുറിയ ഇനം തെങ്ങുകളുടെ മാതൃവൃക്ഷങ്ങള്‍ ഉള്ളവര്‍ അവയുടെ വിവരം തൊട്ടടുത്തുള്ള കൃഷിഭവനില്‍ അറിയിക്കണമെന്ന് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രോജക്ട് എക്സിക്യൂട്ടീവുമായി ബന്ധപ്പെടുക. ഫോണ്‍- 9744844616.
(പി.ആര്‍.പി. 2518/2018)

 

 

date