Skip to main content

ഭേദഗതി പദ്ധതികള്‍ക്ക്‌ അംഗീകാരം നല്‍കി ജില്ലാ ആസൂത്രണ സമിതി യോഗം

ജില്ലയിലെ 2018-19 സാമ്പത്തിക വര്‍ഷത്തെ വിവിധ ഭേദഗതി പദ്ധതികള്‍ക്ക്‌ ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്ന ഭേദഗതി പദ്ധതികള്‍ക്കാണ്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍്‌്‌റ മേരി തോമസിന്‍െ്‌റ അധ്യക്ഷതയില്‍ ആസൂത്രണ ഭവന്‍ ഹാളില്‍ ചേര്‍ന്ന ആസൂത്രണ സമിതി യോഗത്തില്‍ അംഗീകാരം നല്‍കിയത്‌. ജില്ലാ പഞ്ചായത്തിന്‍െ്‌റ 81 ഭേദഗതി പദ്ധതികളും, 7 പുതിയ പദ്ധതികളും തൃശൂര്‍ കോര്‍പ്പറേഷന്‍െറ 159 ഭേദഗതി പദ്ധതികളും 38 പുതിയ പദ്ധതികളും ഉള്‍പ്പടെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്കാണ്‌ അംഗീകാരം നല്‍കിയത്‌. പദ്ധതി നടപ്പിലാക്കുന്നതിനും പൂര്‍ത്തീകരണത്തിനും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സജീവ പങ്കാളിത്തംവേണമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍്‌റ്‌ പറഞ്ഞു. പ്രളയവുമായി ബന്ധപ്പെട്ട്‌്‌ എറ്റെടുത്ത്‌ പദ്ധതിപ്രവര്‍ത്തനങ്ങള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും വെറ്റിംഗ്‌ ലഭിക്കാനുള്ള 125 പദ്ധതികളുടെ നടത്തിപ്പിനാവശ്യമായ നടപടികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൈകൊള്ളണമെന്നും അവര്‍ പറഞ്ഞു. സംയോജിത പദ്ധതികളുടെ ഫണ്ട്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ ജില്ലാ പഞ്ചായത്ത്‌ നേരിട്ട്‌ എത്തിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍െ്‌റ ഭാഗമായി സ്‌കൂളുകളില്‍ നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ അവലോകനം നടത്തണമെന്നും ആശ്രയ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട്‌ ഡിപിആര്‍ നല്‍കാനുള്ള പഞ്ചായത്തുകള്‍ നവംബര്‍ 15 നുള്ളില്‍ അവ നല്‍കണമെന്നും യോഗത്തില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍്‌്‌റ ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ പ്രളയത്തില്‍ ഭൂമി നഷ്ടപ്പെട്ട 172 പേര്‍ക്ക്‌ അവരുടെ പഞ്ചായത്തുകളില്‍ തന്നെ ഭൂമി കണ്ടെത്തുന്നതിന്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇടപെടണമെന്ന്‌ യോഗത്തില്‍ ജില്ലാ കളക്ടര്‍ ടി.വി. അനുപമ പറഞ്ഞു. വീട്‌ നഷ്ടപ്പെട്ടവര്‍ക്ക്‌ പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നതിന്‌ 75 ലക്ഷം സിമന്‍്‌റ്‌ കട്ടകളാണ്‌ ജില്ലയില്‍ ആകെ ആവശ്യം. ഇതിനായി സിമന്‍്‌റ്‌ കട്ടനിര്‍മ്മാണ യൂണിറ്റുകള്‍ എല്ലാ പഞ്ചായത്തുകളിലും രൂപീകരിക്കണം. പ്രളയത്തില്‍ വീട്‌ നിര്‍മ്മിക്കുന്നതിന്‌ സര്‍ക്കാര്‍ നല്‍കുന്ന 4 ലക്ഷം രൂപ ഉപയോഗിച്ച്‌ വീട്‌ നിര്‍മ്മിക്കാന്‍ സമ്മതമുള്ളവരുടെ സാഷ്യപത്രം എത്രയും വേഗം സര്‍ക്കാരിനു കൈമാറാന്‍ ആവശ്യമായ നടപടികള്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കണമെന്നും സര്‍ക്കാരിന്‍െ്‌റ ലൈഫ്‌, ആര്‍ദ്രം, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണം എന്നീ മിഷനുകളമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും അവര്‍ കൂട്ടുചേര്‍ത്തു. യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ പ്രതിനിധി ഡോ. എം.എന്‍. സുധാകരന്‍, ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാ പ്ലാനിംഗ്‌ ഓഫീസര്‍ ഡോ. എം. സുരേഷ്‌കുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

date