Skip to main content

ആപ്‌ദാമിത്ര :  പരിശീലനം തുടങ്ങി

ദുരന്തവുമായി ബന്ധപ്പെട്ട്‌ സന്നദ്ധപ്രവര്‍ത്തകര്‍ക്കുളള പരിശീലനം വിയ്യൂര്‍ ഫയര്‍ ആന്‍ഡ്‌ റസ്‌ക്യൂ സര്‍വീസ്‌ അക്കാദമിയില്‍ തുടങ്ങി. തെരഞ്ഞെടുത്ത 200 പേര്‍ക്ക്‌ ഇന്ന്‌ (ഒക്‌ടോബര്‍ 22) മുതല്‍ 12 ദിവസത്തെ പരിശീലനം ആരംഭിച്ചു. പ്രഥമശുശ്രൂഷ, തിരച്ചല്‍, രക്ഷപ്പെടുത്തല്‍, ദുരന്തമുന്നറിയിപ്പ്‌, പുനരധിവാസക്യാമ്പ്‌ തുടങ്ങി ദുരന്തമുഖത്ത്‌ കൈത്താങ്ങാവുന്ന പദ്ധതിയാണ്‌ ആപ്‌ദാമിത്ര. ദുരന്തങ്ങളില്‍ നിന്നും മറ്റുളളവരെ സഹായിക്കുന്ന സുഹൃത്ത്‌ എന്നാണ്‌ ആപ്‌ദാമിത്ര അര്‍ത്ഥമാക്കുന്നത്‌. ദുരന്തനിവാരണ അതോറിറ്റി മുഖേന ഫയര്‍ ആന്‍ഡ്‌ റസ്‌ക്യൂ സര്‍വീസാണ്‌ പരിശീലനം നല്‍കുക. പരിശീലനം കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ ഉദ്‌ഘാടനം ചെയ്‌തു. ഫയര്‍ ആന്‍ഡ്‌ റസ്‌ക്യൂ സര്‍വീസസ്‌ അക്കാദമി ഡയറക്‌ടര്‍ കെ കെ ഷിജു അദ്ധ്യക്ഷത വഹിച്ചു. ദുരന്തനിവാരണ അതോറിറ്റി സംസ്ഥാന പ്രോജക്‌ട്‌ ഓഫീസര്‍ പദ്ധതി വിശദീകരിച്ചു. അസിസ്റ്റന്റ്‌ കളക്‌ടര്‍ പ്രേംകൃഷ്‌ണന്‍, ജില്ലാ ഫയര്‍ ഓഫീസര്‍ അഷറഫ്‌ അലി, ജില്ലാ ഹസാര്‍ഡ്‌ അനലിസ്റ്റ്‌ അതുല്യ തോമസ്‌ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. അക്കാദമി അസിസ്റ്റന്റ്‌ ഡയറക്‌ടര്‍ രഞ്‌ജിത്ത്‌ പി സ്വാഗതവും സംസ്ഥാന ഹസാര്‍ഡ്‌ അനലിസ്റ്റ്‌ സത്യകുമാര്‍ സി ജെ നന്ദിയും പറഞ്ഞു.

date